Your Image Description Your Image Description

തിരുവനന്തപുരം: ആറും ഒൻപതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും. ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് 63കാരനായ പ്രതിക്ക് ഒടുവിൽ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ.രേഖ ശിക്ഷ വിധിച്ചത്.

2020-21 കാലഘട്ടത്തിലാണു കേസിനാസ്‌പദമായ സംഭവം.മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ കുട്ടികളുടെ സംരക്ഷണച്ചുമതല മുത്തശ്ശിക്കായിരുന്നു. മുത്തശ്ശിയേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് ഇവർ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്.മുത്തശ്ശി പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി മുത്തശ്ശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയൽവാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. പീഡനത്തിൽ കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവേറ്റിരുന്നു. നിലവിൽ ഷെൽട്ടർ ഹോമിലാണു കുട്ടികളുടെ താമസം. കേസിൽ മൊഴി പറഞ്ഞാൽ തനിക്കു നാണക്കേടാണെന്നു പിതാവ് കുട്ടിയോടു പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി പറയുകയായിരുന്നു.

ഇതേ കുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞയാഴ്‌ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്.പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽക്കണം. ഇത് കൂടാതെ പതിനാല് വർഷം കഠിനതടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. മംഗലപുരം പൊലീസ് ഉദ്യോഗസ്ഥരായ എ.അൻസാരി, കെ.പി.തോംസൺ, എച്ച്.എൽ.സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്‌തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *