Your Image Description Your Image Description

മ​സ്ക​ത്ത്​: പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ​യി​ൽ വീ​ണ്ടും പൂ​ർ​ണ പി​ന്തു​ണയ​റി​യി​ച്ച്​ ഒ​മാ​ൻ. ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യു​ടെ പ​ത്താം അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗം ഫ​സ്റ്റ് സെ​ക്ര​ട്ട​റി എ​ൻ​ജ​ിനീ​യ​ർ ഇ​സ്മാ​യി​ൽ ബി​ൻ മ​ർ​ഹൂ​ൺ അ​ൽ അ​ബ്രി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സെ​ഷ​ൻ ചേ​ർ​ന്ന​തൊ​രു ജ​ന​ത​ക്കെ​തി​രാ​യ കൂ​ട്ടാ​യ ശി​ക്ഷ​യും വം​ശ​ഹ​ത്യ​യും ത​ള്ളി​ക്ക​ള​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം അ​പൂ​ർ​വ​മാ​യി ക​ണ്ടി​ട്ടു​ള്ള വം​ശീ​യ പ​ദ്ധ​തി​ക​ളാ​ണ്​ നാം ​ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​രാ​ൻ ഇ​സ്രാ​യേ​ലി​നു പ​ച്ച​ക്കൊ​ടി​ കാ​ട്ടു​ന്ന​ത് ലോ​ക​വും സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ങ്ങ​ളും മ​റ​ക്കി​ല്ല.

സു​ര​ക്ഷാ​കൗ​ൺ​സി​ലി​ൽ​നി​ന്നു​ള്ള നി​യ​മ​സാ​ധു​ത അ​ട്ടി​മ​റി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ കൗ​ൺ​സി​ലി​ന്റെ പ​ങ്കു നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന ഇ​സ്രാ​​യേ​ലി​ന്‍റെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ക്കു​ന്നു.

പാ​​ല​സ്തീ​ന്റെ ശ​ബ്ദം ഇ​ല്ലാ​താ​ക്കാ​നാ​ണു​ ചി​ല​ർ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ലോ​കം മു​ഴു​വ​ൻ ഫ​ല​സ്തീ​നു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ലോ​ക​ത്തി​ന്റെ കാ​തു​ക​ൾ​ക്കും ക​ണ്ണു​ക​ൾ​ക്കു​മു​മ്പി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​​തു ഭീ​ക​ര​ത​യാ​ണെ​ന്നു മ​ന​സ്സി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *