Your Image Description Your Image Description

തിരുവനന്തപുരം:റേഷൻകടകൾക്ക് ഇന്ന് അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണന കാർഡുകളുടെ മാസ്റ്ററിങ് നടപടികളുമായി റേഷൻ കട ലൈസെൻസ് ഉടമകൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പൊതുഅവധി റേഷൻ കടകൾക്കും ബാധകം ആയിരിക്കുമെന്ന് പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻകടകളുടെ അടുത്ത പ്രവർത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്റ്റർ ഡോ. സജിത്ത് ബാബു ഇത് സംബന്ധിച്ച ഉത്തരവിറക്കി. സഹകരണ രജിസ്ട്രാ കീഴിലുള്ള സഹകരണ ബാങ്കുകൾ ഉൾപ്പെടെ നാളെ അവധിയായിരിക്കും. മഹാനവമിയോടനുബന്ധിചാണ് സാഹചര്യത്തിലാണ് സർക്കാർ സഹകരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *