Your Image Description Your Image Description

റി​യാ​ദ്​: ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ്​ ടൂ​ർ​ണ​മെൻറിന്​ അ​ഞ്ചാം ത​വ​ണ​യും ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗ​ദി അ​റേ​ബ്യ​. 2025 ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ ആ​റ്​ വ​രെയാണ് റി​യാ​ദിൽ മ​ത്സ​ര​ങ്ങ​ൾ​ നടക്കുകയെന്ന് സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ൻ​റ​ർ മി​ലാ​ൻ, എ.​സി. മി​ലാ​ൻ, യു​വാ​ൻ​റ​സ്, അ​റ്റ്​​ലാ​ൻ​റ എ​ന്നീ നാ​ല് ക്ല​ബു​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ക.

ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പി​ന്റെ നാ​ല് മു​ൻ പ​തി​പ്പു​ക​ൾ​ക്ക് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​പ​തി​പ്പ്​ 2018ൽ ​ജി​ദ്ദ​യി​ലാ​യി​രു​ന്നു. അ​തി​ൽ എ.​സി മി​ലാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​വാ​ൻ​റ​​സ് ടീം ​കി​രീ​ടം നേ​ടി. തു​ട​ർ​ന്ന് ടൂ​ർ​ണ​മെൻറ് 2019ൽ ​റി​യാ​ദി​ലേ​ക്ക് മാ​റ്റി.

ര​ണ്ടും മൂ​ന്നും നാ​ല്​ പ​തി​പ്പു​ക​ൾ റി​യാ​ദി​ലാ​ണ്​ ന​ട​ന്ന​ത്. ഈ ​വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലാ​ണ് അ​വ​സാ​ന പ​തി​പ്പ് ന​ട​ന്ന​ത്. അ​തി​ൽ എ​തി​രാ​ളി​യാ​യ നാ​പോ​ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്റ​ർ മി​ലാ​ൻ കി​രീ​ടം നി​ല​നി​ർ​ത്തി. ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സൂ​പ്പ​ർ ക​പ്പ്​ നേ​ടി​യ​ത്​ യു​വാ​ന്റ​​സാ​ണ്.

ഒ​മ്പ​ത് ത​വ​ണ വി​ജ​യം വ​രി​ച്ചി​ട്ടു​ണ്ട്. എ​ട്ട്​ കി​രീ​ട​ങ്ങ​ളു​മാ​യി ഇ​ന്റ​ർ മി​ലാ​നാ​ണ്​ തൊ​ട്ടു​പി​ന്നാ​ലെ. ഏ​ഴ്​ കി​രീ​ട​ങ്ങ​ളു​മാ​യി എ.​സി മി​ലാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തും അ​ഞ്ച്​ കി​രീ​ട​ങ്ങ​ളു​മാ​യി ലാ​സി​യോ​യും ര​ണ്ട്​ കി​രീ​ട​ങ്ങ​ളു​മാ​യി റോ​മ​യും ​​​​നാ​​പ്പോ​ളി​യു​മു​ണ്ട്.

മ​റ്റ് ടൂ​ർ​ണ​മെ​ന്റു​ക​ളെ​പ്പോ​ലെ​യാ​ണ്​ അ​ഞ്ചാം ത​വ​ണ​യും ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പി​ന് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. പ്ര​ധാ​ന ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ഇ​വ​ന്റു​ക​ൾ​ക്ക്​ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​തി​ലും ടൂ​ർ​ണ​മെ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും കാ​യി​ക മേ​ഖ​ല നേ​ടി​യ വി​ജ​യ​ങ്ങ​ളു​ടെ ഒ​രു തു​ട​ർ​ച്ച​യാ​ണി​ത്.

‘വി​ഷ​ൻ 2030’ന്റെ ​ലക്ഷ്യം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഫോ​റ​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​വുന്ന തരത്തിൽ സൗദിയെ ഇ​ഷ്​​ട​ഭൂ​മി​യാ​ക്കി മാ​റ്റു​ക എന്ന​താണ്. എ​ല്ലാ കാ​യി​ക​വി​നോ​ദ​ങ്ങ​ൾ​ക്കും അ​ത്​​ല​റ്റു​ക​ൾ​ക്കു​മു​ള്ള ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​കു​ന്ന​തി​നു​മു​ള്ള ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് ഇ​ത് വ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *