Your Image Description Your Image Description

തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ കൂളിംഗ് പേപ്പർ ഉപയോഗിക്കാമെന്ന ഹൈക്കോടതിയുടെ വിധി ഉണ്ട്.

വഴിയിൽ വാഹനം തടഞ്ഞുനിർത്തി കൂളിംഗ് ഫിലിം വലിച്ചുകീറുന്നത് ഉടമകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.മുൻഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതിയെന്ന കോടതി നിർദ്ദേശം കൃത്യമായി പാലിക്കണം.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, ക്യാൻസർ രോഗികൾ എന്നിവർക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ജനത്തെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കാമെന്നും നിർദ്ദേശിച്ചു.അമിത അളവില്‍ കൂളിങ് ഫിലിം വെച്ചവര്‍ക്ക് ചലാന്‍ നല്‍കുകയോ പിഴ ചുമത്തുകയോ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *