Your Image Description Your Image Description

   പല രൂപത്തിലുള്ള ഗണേശവിഗ്രഹങ്ങൾ ഇന്ന് സുലഭമാണ്.  കളിമണ്ണ് കൊണ്ടും തടി കൊണ്ടും ചെമ്പുകൊണ്ടും പിച്ചള കൊണ്ടും ഒക്കെ നിര്‍മ്മിച്ച വിഗ്രഹങ്ങൾ. എന്നാൽ വീട്ടിൽ വെയ്ക്കുമ്പോൾ അവ കൃത്യ സ്ഥലത്ത് സൂക്ഷിച്ചില്ലെങ്കിൽ ഫലം മറിച്ചാകുമെന്നാണ് പറയപ്പെടുന്നത്.

  • ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം : സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള് ആഗ്രഹിക്കുന്നവര്ക്ക്‌ വീട്ടില് ചെമ്പുകൊണ്ടുള്ളഗണേശ വിഗ്രഹം സ്ഥാപിക്കുന്നത്‌ നല്ലതാണന്നാണ്‌ വിശ്വാസം. ചെമ്പ്‌ കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള് കിഴക്കോ തെക്കോ ദിശയില് വയ്‌ക്കുക. തെക്ക്‌ പടിഞ്ഞാറോ വടക്ക്‌കിഴക്കോ ദിശയില് വയ്‌ക്കരുത്‌.

 

  • തടികൊണ്ടുള്ള ഗണേശ വിഗ്രഹം: ചന്ദനത്തടിയില്ഉള്പ്പടെ വിവിധ മരങ്ങള് കൊണ്ട്‌ നിര്മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്ക്ക്‌ നിരവധി ഗുണങ്ങളുണ്ട്‌. ആരോഗ്യം, ദീര്ഘായുസ്സ്‌, വിജയം എന്നിവയ്‌ക്കായിഇത്തരം വിഗ്രഹങ്ങളെ നമ്മള് ആരാധിക്കാറുണ്ട്‌. അതിനാല് തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള് വടക്ക്‌, വടക്ക്‌ കിഴക്ക്‌ അല്ലെങ്കില് കിഴക്ക്‌ ദിശകളില് വയ്‌ക്കുക. തെക്ക്‌കിഴക്ക്‌ദിശയില് ഇവ ഒരിക്കലും വയ്‌ക്കാന് പാടില്ല.

 

  • കളിമണ്ണുകൊണ്ടുള്ള ഗണേശ വിഗ്രഹം: കളിമണ്ണില് തീര്ത്ത ഗണേശ വിഗ്രഹങ്ങള്ക്കും നിരവധി ഗുണങ്ങളുണ്ട്‌. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന്‌പുറമെ തടസ്സങ്ങള് മാറാന് സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള് പടിഞ്ഞാറ്‌ അല്ലെങ്കില് വടക്ക്‌ ദിശകളില് വയ്‌ക്കരുത്‌. തെക്ക്‌പടിഞ്ഞാറ്‌ ദിശയില് വയ്‌ക്കാം.

 

  • പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം: പിച്ചളയിൽ തീര്ത്ത ഗണേശ വിഗ്രങ്ങള് വീടുകളില് ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കും. പിച്ചളയില് തീര്ത്ത വിഗ്രഹങ്ങള് കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദിശകളില് വയ്‌ക്കാം. അതേസമയം ഇവ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ ദിശകളില് വയ്‌ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *