Your Image Description Your Image Description

സിംഗപ്പൂർ : മാർപാപ്പയുടെ ഇസ്തിഖ്‍ലാൽ മസ്ജിദ് സന്ദർശനത്തിൽ ദേഷ്യം കൊണ്ട് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ . 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനത്തിന് എത്തിയ മാർപാപ്പയെ വധിക്കാനാണ് പദ്ധതിയിട്ടത് .രഹസ്യവിവര൦ ലഭിച്ചതിനെ തുടർന്ന് ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടിക്കൂടിയത് .

ഇവരിലൊരാളുടെ വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഒപ്പം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ സംബന്ധിച്ച ചില തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. അതേസമയം അറസ്റ്റിലായ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ നേരത്തെ നടന്ന ആക്രമണത്തിൽ അറസ്റ്റിലായ പ്രതിയുമാണെന്നാണ് പുറത്ത് വരുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *