Your Image Description Your Image Description

ആ​ഗ്ര : ഉത്തർപ്രദേശിലെ ആഗ്ര – അലിഗഡ് ദേശീയപാതയിൽ ഹാഥ്റസിനു സമീപ൦ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് . ആഗ്രയിൽനിന്ന് ഹാഥ്റസിലേക്ക് യാത്ര പുറപ്പെട്ട യാത്രക്കാരാണ് അപകടത്തിൽ പെട്ടത് . ഉടൻ ഇവരെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു . അതിൽ ചിലവരുടെ അവസ്ഥാ ഗുരുതരമായി തുടരുകയാണ് . അതേസമയം ,മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട് .

ബസ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറി അത് മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *