Your Image Description Your Image Description

കോന്നി: പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ വിവാഹത്തിന് എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ഇലന്തൂർ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് .

വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് പെൺകുട്ടിയുമായി കാറിനടുത്തേക്ക് വരാൻ സന്ദീപും ആരോമലും ഇവരിൽ ഒരാളുടെ ഭാര്യയും ചേർന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇവർ എത്തിയ ശേഷം സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് കാറിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റി. പിന്നീട് കാർ മുന്നോട്ട് ഓടിച്ചുപോകാൻ തുടങ്ങുന്നതിടെ പെൺകുട്ടിയുടെ സഹോദരൻ കാറിലേക്ക് ചാടി വീണു . അതേസമയം അതുവഴിവന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഇതു കണ്ട് കാർ തടഞ്ഞു നിർത്തുകയായിരുന്നു . എന്നിട്ട് ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും , പോലീസ് എത്തി പ്രതികളെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു .

 

Leave a Reply

Your email address will not be published. Required fields are marked *