Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജുവാണ് മകൻ ക്രിസ്റ്റി ജേക്കബിനെ കുത്തിക്കൊന്നത്. ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം നടന്നത് .

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ മരിച്ച നിലയിൽ ആയിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .പ്രതി തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു . ക്രിസ്റ്റിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *