Your Image Description Your Image Description

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി ഫോൺകോൾ. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മര്‍ദിക്കുമെന്ന് ഭീഷണി വന്നത് . സംഭവത്തിൽ ഭാഗ്യലക്ഷ്മി പോലീസിന്റെ ഹൈടക് സെല്ലിന് പരാതി നല്‍കിയിട്ടുണ്ട് .

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ ജോലി സംബന്ധമായി തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഫോണ്‍കോള്‍ വന്നത് . കോള്‍ എടുത്തത്തിന് ഭാഗ്യലക്ഷ്മിയാണോയെന്ന് അന്വേഷിച്ച ശേഷമായിരുന്നു ഭീഷണിമുഴക്കിയത്. ഈ കോൾ 18 സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത്. ഈ ഭീഷണി വന്ന കോളിൽ തിരിച്ച് ചോദ്യംചെയ്തതിന് പിന്നാലെ കോള്‍ കട്ടാവുകയായിരുന്നു. ഈ കോളിന്റെ ഉടമയെ ട്രൂകോളറില്‍ സേര്‍ച്ച് ചെയ്തപ്പോൾ ‘ഗുഡ്ഡു ഖാന്‍’ എന്ന പേരാണ് കാണിക്കുന്നത്. അതേസമയം ഉപയോക്താക്കള്‍ സ്പാം എന്ന് രേഖപ്പെടുത്തിയ നമ്പറാണിത് എന്നാണ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *