Your Image Description Your Image Description

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു.23 യാത്രക്കാരെയാണ് വെടിവച്ച് കൊന്നത് . ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് യാത്രക്കാരെ വെടിവച്ച് കൊന്നത് . അതേസമയം യാത്രക്കാരുടെ ഐഡി കാർഡുകൾ പരിശോധിച്ച ശേഷമാണ് അക്രമി വെടിവച്ച് കൊലപ്പെടുത്തിയത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .

നിരോധിത തീവ്രവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 3 പേർ ബലൂചിസ്ഥാനിൽ നിന്നുള്ളവരും ബാക്കിയുള്ളവർ പഞ്ചാബിൽ നിന്നുമുള്ളവരാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *