Your Image Description Your Image Description

കൊച്ചി : വിമാന ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടിയതിനെ തുടർന്ന് പ്രവാസികൾ ദുരന്തത്തിലായി .സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ​ഗൾഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകളാണ് വിമാന കമ്പനികൾ കൂട്ടിയത് . മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. ഇത് നാട്ടിൽ നിന്നും മടങ്ങാനൊരുങ്ങുന്ന പതിനായിരക്കണത്തിന് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട് .

അതേസമയം എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‍സൈറ്റിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോട്ട് നിന്ന് ദുബായിലേക്ക് 45,000 രൂപയും അബുദാബിയിലേക്ക് 35,000 മുതൽ 85,000 വരെയാണ് എന്നാണ് ലഭിക്കുന്ന വിവരം .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *