Your Image Description Your Image Description

റിയാദ് : മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശി മരിച്ചു . സൗദി അറേബിയയിലെ റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ തെലങ്കാന സ്വദേശിയാണ് മരിച്ചത് . നിർജലീകരണത്തെ തുടർന്ന് മരണമെന്നാണ് പ്രഥമിക നിഗമനം . തെലങ്കാനയിലെ കരീംന​ഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ ആണ് മരിച്ചത്. ഇയാൾ മൂന്ന് വർഷമായി സൗദി അറേബിയയിലെ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിൽ ജോലി ചെയ്ത് വരികയയിരുന്നു.

ജോലിയുടെ ആവശ്യത്തിനായി മുഹമ്മദും സഹപ്രവർത്തകനും മരുഭൂമി പ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ വണ്ടിയുടെ ഇന്ധനം തീർന്നതിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ചാർജ് തീർന്ന് ഓഫായതോടെ ജിപിഎസ് സംവിധാനവും നഷ്ടപ്പെട്ടു. പിന്നാലെ ഇരുവരെയും അവർ സഞ്ചരിച്ച വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നാല് ദിവസം മരുഭൂമിയിൽ കുടുങ്ങിയ ഇവർ നിർജലീകരണവും തളർച്ചയുമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *