Your Image Description Your Image Description

കീവ് : ബെൽഗൊറോദിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ 5 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. അതേസമയം കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ക്രമറ്റോർസ്ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ റോയിട്ടേഴ്സിന്റെ രണ്ടു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റിട്ടുണ്ട് . ഒരാളെ കാണാതായിയിട്ടുണ്ട് . കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നത് . അതിൽ യുക്രെയ്ൻ, യുഎസ്, യുക്രെയ്ൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മാധ്യമപ്രവർത്തകരാണ് അകപ്പെട്ടിരിക്കുന്നത് .

യുക്രെയ്ൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് അറിയിച്ചു. ബാക്കിയുള്ള 3 പേർ സുരക്ഷിതരാണ്. അതേസമയം ഒരു ബഹുനിലക്കെട്ടിടവും ആക്രമണത്തിൽ തകർന്നു.

റഷ്യ നടത്തിയ ആക്രമണങ്ങളിൽ 29 പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. ഹർകീവിലെ ചുഹൂവിൽ രണ്ടു വീടുകൾ തകർന്നു.അതിൽ നാലു വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. മാത്രമല്ല ഒരു ഇരുനില വീട് ആക്രമണത്തിൽ തീപിടിച്ച് 8 പേർക്കു പരുക്കേറ്റു. പിന്നെ ബലാക്ലിയയിൽ 6 വീടുകൾ തകർന്നു. കുപിയാൻസ്കിൽ ഒരു വീടിനു തീപിടിച്ച് 4 സ്ത്രീകൾക്ക് പൊള്ളലേറ്റിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *