Your Image Description Your Image Description

തെന്മല: കൊല്ലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കടന്ന് കളഞ്ഞ ഭർത്താവിനെ കാട്ടിൽ വച്ച് പിടികൂടി. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത് .മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയെകഴിഞ്ഞ 13-നാണ് തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ വെട്ടുകത്തികൊണ്ട് മുതുകിൽ വെട്ടിയത് . തുടർന്ന് ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവർ അലറിവിളിക്കുകയും ചെയ്തതോടെ കഴുത്തിൽ വെട്ടേൽക്കാതെ രക്ഷപ്പെട്ടു . ഇതിനിടെ പ്രതി രമേശൻ വനത്തിലേക്ക് കടന്ന് കളഞ്ഞു . ഉടൻ പരിക്കേറ്റ ശ്രീകല പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു .കുടുംബവഴക്കാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമനം .

ഇയാൾ ശ്രീകലയെ നേരത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട് . എസ്.ഐ.മാരായ അമീൻ, ഹരികുമാർ, സി.പി.ഒ.മാരായ മനു, പ്രവീൺ, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *