Your Image Description Your Image Description

തൃശ്ശൂര്‍: കേരളത്തിലടക്കം മറ്റ് സ്ഥലങ്ങളിൽ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി . ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത് .

ഒന്നിലധികം മരുന്നുകള്‍ ചേർത്ത് ഉള്ള സംയുക്തങ്ങളാണിവ . അതിൽ 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം ലഭിക്കുക . ഇത് ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിയമിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . അതിൽ 350-ഓളം മരുന്നുകള്‍ നിരോധിച്ചിരുന്നു.

 

പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. അതേസമയം കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ള മരുന്നും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *