Your Image Description Your Image Description

ഗാസ സിറ്റി തെക്കൻ,മധ്യ ഗാസയിൽ തുടരുന്ന ഇസ്രയേൽ
കടന്നാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. സെയ്‌തൂണിലെ ഹമാസ്‌ കമാൻഡ്‌ സെന്ററിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ ഖാൻ യൂനിസിലെ കാർ ബോംബിട്ട്‌ നാലുപേർ കൊല്ലപ്പെടുത്തി . അതേസമയം നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിലേക്കും ആക്രമണ൦ അഴിച്ചു വിട്ടു . ഗാസയിലെ 30 കേന്ദ്രങ്ങളിലാണ്‌ ഇസ്രയേൽ പോർവിമാന൦ ഉപയോഗിച്ച് ബോംബിട്ടത്‌.

ഇസ്രയേൽ പോളിയോ വാക്‌സിൻ നൽകാനായെങ്കിലും വെടിനിർത്തലിന്‌ സന്നദ്ധമാകണമെന്ന്‌ ലോകാരോഗ്യ സംഘടനയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുംആക്രമണം തുടരുകയാണ്‌ . പോളിയോ തുടച്ചുനീക്കിയ ഗാസയിൽ അടുത്തിടെ ഒരു കുഞ്ഞിന്‌ രോഗം ബാധിച്ച്‌ ശരീരം തളർന്നതായി റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *