Your Image Description Your Image Description

പാലക്കാട്: പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പട്ടാമ്പിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . തുടർന്ന് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു . പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിത(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നത് . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിയിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *