Your Image Description Your Image Description

ന്യൂഡൽഹി : ജെഎൻയുവിൽ മാധ്യമപ്രവർത്തകർക്ക് കൈയ്യേറ്റം.കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി .വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് നടപടി വേണമെന്ന് ആവിശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വിസിക്ക് കത്തെഴുതിയത് .

മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടാസ് ജെഎൻയു വിസിക്ക് അയച്ച കത്തിൽ പറയുന്നു . മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യവും സർവകലാശാലയുടെ പരിസരത്ത് അത്തരം പെരുമാറ്റം അനുവദിക്കില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ സുജിത്ത്, 24 റിപ്പോർട്ടർ ആർ അച്യുതൻ‍, 24 കാമറാമാൻ മോഹൻ കുമാർ എന്നിവർക്കാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് മർദനമേറ്റത്.

 

Leave a Reply

Your email address will not be published. Required fields are marked *