Your Image Description Your Image Description

ന്യൂഡൽഹി: പുതിയ നിർദ്ദേശവുമായി കേന്ദ്രം, ഇനി ബിരുദദാനച്ചടങ്ങില്‍ കറുത്തകോട്ടിന് പകരം ഇന്ത്യന്‍ വസ്ത്രം മതി.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനായുള്ള വസ്ത്രധാരണത്തിലാണ് കേന്ദ്രം മാറ്റം വരുത്തിയത് . കേന്ദ്രം കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയിലുള്ള ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യം ഉന്നയിച്ചത് . എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു .

നിലവിലെ രീതി കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.

പ്രധാനമന്ത്രി 2022-ലെ സ്വാതന്ത്യദിന പ്രസം​ഗത്തിൽ വച്ച് പഞ്ച് പ്രാൻ (Panch Pran) പ്രതിഞ്ജയുടെ ഭാഗമായാണ് നീക്കം എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് അറിയാൻ സാധിക്കുന്നത് . ഇത് രാജ്യത്തിന്റെ പുരോ​ഗതിയെ നയിക്കുന്നതിനായി അടുത്ത 25 വർഷത്തേക്കുള്ള അഞ്ച് നിർദ്ദേശങ്ങളാണ് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *