Your Image Description Your Image Description

തൃക്കാക്കര: സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട പാർശ്വവത്ക്കരിക്കപ്പെടുന്ന ജന സമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മുച്ചക്ര വാഹനങ്ങൾ, ഇലക്ട്രോണിക് വീൽ ചെയറുകൾ എന്നിവയുടെ വിതരണവും കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത് .ഭിന്നശേഷിസൗഹ്യദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിന്റെ ഒരോ വികസന പ്രവർത്തനവുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മാത്രമല്ല അവയവങ്ങൾ മാറ്റിവച്ചവർ മരുന്നുകളുടെ ഇടയിൽ കഴിയേണ്ട സാഹചര്യമുള്ളതിനാൽ അവർക്ക് സൗജന്യ മരുന്ന് ലഭിക്കുന്ന നിലയിലുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഒരു കോടി രൂപ ചെലവഴിച്ച് 99 പേർക്ക് മുച്ചക്ര വാഹനവും 25 പേർക്ക് ഇലക്ട്രോണിക് വീൽചെയറും 15 ലക്ഷം രൂപ 46 പേർക്ക് മരുന്ന് വിതരണവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. ഈ ചടങ്ങിൽ ഉമ തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂേത്തേടൻ, ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ജി. ഡോണോ, എം ജെ ജോമി, ആശസനിൽ, സനിത റഹിം, മുൻ പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ് അനിൽകുമാർ, ഷൈനി ജോർജ്, കെ വി രവീന്ദ്രൻ, റാണിക്കുട്ടി ജോർജ്, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് സ്മിജി ജോർജ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിനോയ് വി ജെ, അംഗങ്ങളായ എം ബി ഷൈനി, അനിമോൾ ബേബി , ലിസി അലക്സ്, ഷൈമി വർഗീസ്, കെ.കെ ദാനി,റഷീദാ സലിം, ഷാരോൺ പനക്കൽ, അനിത ടീച്ചർ, എൽദോ ടോം പോൾ, നാസർ പി.എം, റൈജ അമീർ, ഉമാ മഹേശ്വരി, ഫിനാൻസ് ഓഫീസർ എം കെ റഷീദ് എന്നിവർ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *