Your Image Description Your Image Description

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടിക്ക് ഒരുങ്ങി . തുടർന്ന് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥിനു നേരെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട് . അതിൽ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത് .

കൂടാതെ, മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച് 45 ദിവസത്തിനകം വിവരം അറിയിക്കണമെന്നും ഇപ്പോഴത്തെ വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സസ്‌പെന്‍ഷനിലുള്ള ഡീന്‍ എം.കെ.നാരായണന്‍, അസി.വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നാണു പുറത്ത് വരുന്ന വിവരം . ഗവര്‍ണറുടെ നിർദേശ പ്രകരം നിയമിച്ച കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിസിക്കു കൈമാറിയിട്ടുണ്ട്. പിന്നാലെ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ വേണ്ടി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *