Your Image Description Your Image Description

ലക്നൗ : 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ നടപടിക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം. പ്രതിയുടെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇടിച്ചുനിരത്തിയാണ് നടപടിയെടുത്തത് . അയോധ്യ ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത് . അയോധ്യ ജില്ലാ ഭരണകൂടo കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്നാരോപിച്ചാണ് തകർത്തത്. 4000 ചതുരശ്ര അടിയിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉള്ള ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലയുണ്ട് .

12 വയസ്സുകാരിയെ ബലാത്സം​ഗംചെയ്ത കേസിൽ മൊയ്തു ഖാൻ, ഇയാളുടെ സഹായി രാജു ഖാൻ എന്നിവർ ജൂലായ് 30-ന് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കെട്ടിടം പൊളിച്ചത്. പീഡനത്തിന് ഇരയായി ​ഗർഭിണിയായ പെൺകുട്ടിയെ ഓ​ഗസ്റ്റ് ഏഴിന് ​ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. പ്രതികളുടെ ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചെന്നും ഇത് കേസിൽ നിർണായകമാകുമെന്നും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *