Your Image Description Your Image Description

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഒറ്റ ചിത്രത്തോടെ ജനശ്രദ്ധയാകർഷിച്ച സംവിധായകനും എഴുത്തുകാരനുമായ ചിദംബരത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട് എന്ന് വെളിപ്പെടുത്തി നാനി . അതേസമയം ചിദംബരവുമായി ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ അത് സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലയാളത്തിൽ എനിക്ക് അമൽ നീരദുമായും ദൃശ്യത്തിൻ്റെ ഡയറക്‌ടർ ആയും മഞ്ഞുമ്മൽ ബോയ്‌സിന്റെ ഡയറക്‌ടറുടെ കൂടെയും സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരവുമായി സിനിമ ചെയ്യാനുള്ള ചെറിയ പ്ലാൻ ഉണ്ട്. അതിന്റെ ചർച്ചകൾ ഒക്കെ നടന്നിരുന്നു. എന്നാൽ എങ്ങനെ നടക്കുമെന്നോ എപ്പോൾ നടക്കുമെന്നോ എനിക്കിപ്പോൾ അറിയില്ല. പക്ഷെ എല്ലാം ശരിയായി വന്നാൽ ചിദംബരത്തിന്റെ കൂടെ ഒരു സിനിമയുണ്ടാകും, എന്നാണ് നാനി പറഞ്ഞത്. മലയാളത്തിൽ താൻ ഏറ്റവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ഫഹദ് ഫാസിലുമായാണെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും നാനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *