Your Image Description Your Image Description

പലേർമോ : കൊടുങ്കാറ്റിൽ സിസിലി ദ്വീപ് തീരത്ത് ഉണ്ടായ ആഡംബര നൗകയിലുണ്ടായിരുന്ന അപകടത്തിൽ കാണാതായ ബ്രിട്ടിഷ് ടെക് വ്യവസായി മൈക് ലിൻഡിന്റെ മൃതദേഹം കണ്ടെത്തി .ഇതോടെ മരണം 6 ആറായി . ഇനി ഒരാളെക്കൂടി കണ്ടത്താനുണ്ട് . 184 അടി നീളമുള്ള ‘ബേസിയൻ’ എന്ന കൂറ്റൻ നൗകയിൽ ലിൻജിന്റെ കുടുംബവും ജീവനക്കാരുമടക്കം 22 പേരായിരുന്നു അപകടസമയത്ത് നൗകയിൽ ഉണ്ടായിരുന്നത് . തിങ്കളാഴ്ചയാണ് കൊടുങ്കാറ്റിൽ പെട്ട് നൗക തകർന്നത്. അപകടത്തിൽ ലിൻജിന്റെ ഭാര്യയടക്കം.5 പേരെ രക്ഷിച്ചു. ഒരു വയസ്സുള്ള കുഞ്ഞിനെ തിരകൾക്കു മീതേ പിടിച്ചു നീന്തി അമ്മ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

ലിൻജ്‘ബ്രിട്ടിഷ് ബിൽ ഗേറ്റ്സ്’ എന്നറിയപ്പെടുന്ന സ്വന്തം സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഓട്ടോണമി’യുടെ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ജൂണിലാണു സാൻഫ്രാൻസിസ്കോ കോടതിയിൽ നിന്നു ഇയാൾ കുറ്റവിമുക്തനായത്. ഇതിന്റെ ആഘോഷം നടക്കുന്ന വേളയിലായിരുന്നു അപകടം നടന്നത് .

Leave a Reply

Your email address will not be published. Required fields are marked *