Your Image Description Your Image Description

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാൻ ഇരിക്കെ ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്കപ്രകടിപ്പിച്ച് ശരത് പവാർ . കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് സുരക്ഷയിലാണ് ആശങ്ക രേഖപ്പെടുത്തിയത് . ബുധനാഴ്‌ചയാണ്‌ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ വിഐപി സുരക്ഷയായ ഇസെഡ് പ്ലസ് ഏർപ്പെടുത്തിയത്‌.

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഈ സുരക്ഷ ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി ശരത് പവാർ പറഞ്ഞു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസെഡ് പ്ലസ് സുരക്ഷ പ്രധാനമായും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെ മൂന്നുപേർക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്‌.

 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാവികാസ് അഘാടി സഖ്യത്തിന്റെ തന്ത്രങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ചോർത്താൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന്‌ സംശയിക്കുന്നതായും പവാർ പറഞ്ഞു. പവാറിന്റെ സുരക്ഷയ്ക്കായി കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) നിന്നുള്ള 55 സൈനികരെയാണ്‌ നിയോഗിച്ചിരിക്കുന്നത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *