Your Image Description Your Image Description

ന്യൂഡൽഹി : ഓഹരി വിപണിയിൽ വ്യവസായി അനിൽ അംബാനിയെ വിലക്കി സെബി . അഞ്ച് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഒപ്പം 25 കോടി രൂപ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. അനിൽ അംബാനി കമ്പനിയിലെ പണം വകമാറ്റി ചെലവഴിച്ചതിന്റെ പേരിലാണ് നടപടി എടുത്തിരിക്കുന്നത് .

ഈ വിലക്കിൽ റിലയൻസ് ഹോം ഫിനാൻസിന്റെ മുൻ ഉദ്യോഗസ്ഥർക്കടക്കം 24 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തിയിട്ടുണ്ട് . മാത്രമല്ല സെബി റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ ആറ് ലക്ഷം രൂപ പിഴയും അടക്കണം. അതേസമയം അനിൽ അംബാനിയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ ഇതുകൊണ്ട് സാധിക്കില്ല .

 

 

Leave a Reply

Your email address will not be published. Required fields are marked *