Your Image Description Your Image Description

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഇത് നമ്മുടെ കോണ്‍ഫിഡൻസിനെ വരെ ബാധിക്കാറുണ്ട്.

അതിനാല്‍ത്തന്നെ മുടി കറുപ്പിക്കുകയാണ് പലരും ചെയ്യുന്നത്. മിക്കവരും മാർക്കറ്റില്‍ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുറച്ചൊന്ന് ബുദ്ധിമുട്ടാൻ തയ്യാറാണെങ്കില്‍ നാച്വറല്‍ ഹെയർ ഡൈ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. ഇതിന് ഹെന്ന, നീലയമരി, വെള്ളം എന്നിവ മാത്രമേ ആവശ്യമുള്ളൂ.

തയ്യാറാക്കേണ്ട വിധം

അരക്കപ്പ് ഹെന്നയിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ആവശ്യമെങ്കില്‍ കുറച്ചുകൂടി വെള്ളം ചേർത്തുകൊടുക്കാം. ഇനി ഒരു ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒഴിച്ച്‌ പന്ത്രണ്ട് മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം നരയില്‍ തേച്ചുകൊടുക്കുക. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഹെന്ന നെറ്റിയിലൊന്നും പറ്റാതെ നോക്കണം.

ശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് നീലയമരിയില്‍ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. പത്ത് മിനിട്ടിന് ശേഷം ഇത് തലയില്‍ പുരട്ടിക്കൊടുക്കാം. ഒരു മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച്‌ കഴുകിക്കളയാം. നര അപ്രത്യക്ഷമായത് കാണാം.

മുടി ഡൈ ചെയ്ത് കുറച്ച്‌ ദിനം കഴിയുമ്ബോഴേക്ക് തന്നെ നരയൊക്കെ വീണ്ടും തെളിഞ്ഞുവരുന്നത് കാണാം. ചില കാര്യങ്ങള്‍ ചെയ്താല്‍ നാച്വറല്‍ ഹെയർ ഡൈ കൂടുതല്‍ കാലം മുടിയില്‍ നില്‍ക്കും. ഹെയർ ഡ്രയറുകള്‍, സ്‌ട്രെയിറ്റനിംഗ് അയേണുകള്‍, കേളിംഗ് അയേണുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചൂടുവെള്ളത്തില്‍ തല കഴുകാതിരിക്കുക. കഴിവതും ക്ലോറിൻ വാട്ടറിലുള്ള കുളി ഒഴിവാക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തല കഴുകുന്നതാകും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *