Your Image Description Your Image Description

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരേ വിമർശനവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമാതാവ് വേണു കുന്നപ്പിള്ളിയും രംഗത്ത് .

അതേസമയം വേണു കുന്നപ്പിള്ളി സാമൂഹികമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു. ‘എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ മോഹങ്ങൾ മോഹഭംഗങ്ങളായും സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ പകയേതുമില്ലാത്തവർ വരുന്ന ആ സുന്ദരപുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തുപറയാൻ (അല്ല പിന്നെ)’ , ഇതോടെ
ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ‘ഇടത്തോട്ട് ചരിഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്ന് പൊട്ടിച്ചിരി സ്മൈലിയോടെ ജൂഡ് ആന്റണി ജോസഫ് കമന്റിട്ടു.അതോടെ ‘2018’-നെ തഴഞ്ഞതിനെച്ചൊല്ലിയുള്ള വിവാദ൦ ചൂടുപിടിച്ചു തുടങ്ങി .

.2018 സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ഇടംപിടിക്കാതിരുന്നത് കേരളത്തിലെ പ്രളയം പ്രമേയമായ ചിത്രം ആ സമയത്തെ സർക്കാർ ഇടപെടലിനെക്കുറിച്ച് പറഞ്ഞില്ല എന്ന് വിമർശനം നേരിട്ടിരുന്നു.

അതേസമയം 2024-ലെ റിലീസ് ചെയ്ത ‘ആടുജീവിതം 2023-ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള അവാർഡ് കൊടുത്തതിനെതിരേ പ്രമുഖ നിർമാതാവ് ഷിബു ജി. സുശീലനും രംഗത്തെത്തിയിട്ടുണ്ട് . പോസ്റ്ററുകൾ പങ്കുവെച്ച് ഷിബു സാമൂഹികമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ് : ‘2023-ലെ ജനപ്രിയചിത്രം ഇതിൽ ഏതായിരുന്നു. 2024-ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്.’.‘ആടുജീവിതം’ 2023 ഡിസംബർ 31-ന് സെൻസർ ചെയ്തതാണെങ്കിലും എങ്ങനെ ആ വർഷത്തെ ജനപ്രിയ ചിത്രമാകുമെന്നാണ് ഷിബു ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *