Your Image Description Your Image Description

 

കൊച്ചി: ഉത്തരേന്ത്യയിലും ബിഹാറിലും ജാർഖണ്ഡിലും കിടക്കകളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ആരോഗ്യ പരിക്ഷാ സേവന ദാതാതാക്കളായ പാരസ് ഹെൽത്ത് കെയർ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 14,974,010 ഇക്വിറ്റി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Leave a Reply

Your email address will not be published. Required fields are marked *