Your Image Description Your Image Description

വിവിധ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസേഴ്‌സ് / മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). 4,455 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഓഗസ്റ്റ് 1-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21-നാണ് അവസാനിക്കുക. പ്രിലിമനറി പരീക്ഷ ഒക്ടോബര്‍ 19, 20 തീയതികളിലായി നടക്കും. മെയിന്‍സ്‌ പരീക്ഷ ഒക്ടോബര്‍ 19, 20 തീയതികളിലായി നടക്കും. മെയിന്‍സ്‌ പരീക്ഷ നവംബര്‍ 30ന്‌ നടത്തും. അഭിമുഖം 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.

തിരഞ്ഞെടുപ്പ് രീതികള്‍
1) പ്രിലിമനറി പരീക്ഷ

2) മെയിന്‍സ് എഴുത്തുപരീക്ഷ

3) അഭിമുഖം
4) ഡോക്യുമെന്റ് വേരിഫിക്കേഷന്‍

5) മെഡിക്കല്‍ എക്‌സാമിനേഷന്‍ ബാങ്ക് തിരിച്ചുള്ള ഒഴിവുകള്‍

ബാങ്ക് തിരിച്ചുള്ള ഒഴിവുകള്‍ ബാങ്ക് ഓഫ് ഇന്ത്യ (ബിഒ ഐ): 885 ഒഴിവുകള്‍
* കനറാ ബാങ്ക്: 750 ഒഴിവുകള്‍
* സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ): 2,000
* ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 260 ഒഴിവുകള്‍
* പഞ്ചാബ് നാഷണല്‍ ബാങ്ക്: 200 ഒഴിവുകള്‍
* പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്: 360 ഒഴിവുകള്‍

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *