Your Image Description Your Image Description

 

കൊച്ചി: സാംസങ്ങിന്റെ ആറാം തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോണുകളും എക്കോസിസ്റ്റം പ്രൊഡക്ടുകളായ ഗാലക്സി സെഡ് ഫോൾഡ്6, ഗാലക്സി സെഡ് ഫ്ളിപ്പ്6, ഗാലക്സി വാച്ച് അൾട്ര, വാച്ച്7, ബഡ്സ്3 എന്നിവ റീട്ടയിൽ ഔട്ട്ലറ്റുകളിൽ വിപണിയിലെത്തി. സാംസങ്ങ്.കോം, ആമസോൺ.ഇൻ, ഫ്ളിപ്പ്കാർട്ട് എന്നിവയിൽ ഉപഭോക്താക്കൾക്ക് ഉപകരണങ്ങൾ വാങ്ങാം.

മുൻ തലമുറ ഫോൾഡബിളുകളെ അപേക്ഷിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ 40 ശതമാനം ഉയർന്ന പ്രീ ഓർഡറുകൾ നേടിയതോടെ ഗാലക്സി സെഡ് ഫോൾഡ്6, ഗാലക്സി സെഡ് ഫ്ളിപ്പ്6 എന്നിവ വൻ വിജയമാണെന്ന് തെളിഞ്ഞു. ഗാലക്സി സെഡ് ഫോൾഡ്6, സെഡ് ഫ്ളിപ്പ്6 എന്നിവ എക്കാലത്തെയും മെലിഞ്ഞതും ഭാരംകുറഞ്ഞതുമായ ഗാലക്സി സെഡ് സീരീസ് ഉപകരണങ്ങളാണ്. ഗാലക്സി സെഡ് സീരീസ് ഏറ്റവും നൂതന ആർമർ അലൂമിനിയം, കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 എന്നിവയും അടങ്ങിയതാണ്. ഇത് ഇതുവരെയുള്ള ഗാലക്സി സെഡ് സീരീസിലെ ഏറ്റവും കാര്യക്ഷമതയുള്ളതാക്കി ഈ ഉപകരണങ്ങളെ മാറ്റുന്നു.

ഗാലക്സി സെഡ് ഫോൾഡ്6 ഉം സെഡ് ഫ്ളിപ്പ്6 ഉം ഗാലക്സിയുടെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോം കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും നൂതനമായ സ്നാപ്പ്ഡ്രാഗൺ മൊബൈൽ പ്രോസസർ, മികച്ച ഇൻ-ക്ലാസ് സി.പി.യു, ജി.പി.യു, എൻ.പിയു പ്രകടനവും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

നിർണായക വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നിർമിച്ച കമ്പനിയുടെ പ്രതിരോധ-ഗ്രേഡ്, മൾട്ടി-ലെയർ സുരക്ഷാ പ്ലാറ്റ്ഫോമായ സാംസങ്ങ് നോക്സ് കൊണ്ട് ഗാലക്സി സെഡ് ഫോൾഡ്6, സെഡ് ഫ്ളിപ്പ്6 എന്നിവ സുരക്ഷിതമാക്കിയിട്ടുണ്ട്.

ഗാലക്സി പോട്ട്ഫോളിയിയിലെ ഏറ്റവും പുതിയതും ശക്തവുമായ കൂട്ടിച്ചേർക്കലുകൾ ആത്യന്തിക ബുദ്ധിയും കഴിവുകളും അടങ്ങിയ അടുത്ത ലെവൽ ഫിറ്റ്നസ് എക്സ്പീരിയൻസിനായി ഗാലക്സി വാട്ട് അൾട്രയെ മെച്ചപ്പെടുത്തുന്നു. ഗാലക്സി വാച്ച്7 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 100-ലധികം വർക്കൗട്ടുകൾ കൃത്യമായി ട്രാക്ക് ചെയ്യാനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി വർക്ക്ഔട്ട് ദിനചര്യയുമായി വിവിധ വ്യായാമങ്ങൾ സംയോജിപ്പിച്ച് ദിനചര്യകൾ നിർമ്മിക്കാനും കഴിയും. ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി), രക്തസമ്മർദ്ദം (ബി.പി) നിരീക്ഷണം എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും ഉറക്ക വിശകലനത്തിനായും പുതിയ നൂതന ഗാലക്‌സി എഐ അൽഗോരിതം ഗാലക്‌സി വാച്ച് 7 സജ്ജീകരിച്ചിരിക്കുന്നു.

ഗാലക്സി എ.ഐ അടങ്ങിയ ഗാലക്സി ബഡ്സ്3 സമാനതകളില്ലാത്ത ശബ്ദത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒപ്പം ഒരു പുതിയ കമ്പ്യൂട്ടേഷണൽ ഓപ്പൺ-ടൈപ്പ് ഡിസൈനും സുഖപ്രദമായി ഫിറ്റാകുന്ന രീതിയിലാണ് വരുന്നത്.

വിലയും ഓഫറുകളും

ഗാലക്സി സെഡ് ഫ്ളിപ്പ്6 ഐ.എൻആർ 109999 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇത് നീല, പുതിനയുടെ നിറം, സിൽവർ ഷാഡോ എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 24 മാസം വരെ നോ കോസ്റ്റ് ഇ.എം.ഐയോടെ വെറും 4250 രൂപയ്ക്ക് ഗാലക്സി സെഡ് ഫ്ളിപ്പ്6 സ്വന്തമാക്കാം. ഗാലക്സി സെഡ് ഫോൾഡ്6 164999 രൂപ മുതലാണ് ആരംഭിക്കുന്നത്. സിൽവർ ഷാഡോ, നേവി, പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഗാലക്സി സെഡ് ഫോൾഡ്6 വെറും 6542 രൂപയ്ക്ക് 24 മാസം വരെ നോ കോസ്റ്റ് ഇ.എം.ഐ വഴി സ്വന്തമാക്കാം. കൂടാതെ ഗാലക്സി വേരിയബിളുകളായ ഗാലക്സി വാച്ച് അൾട്ര, ഗാലക്സി വാച്ച്7, ഗാലക്സി ബഡ്സ്3 എന്നിവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 18000 രൂപ വരെ മൾട്ടിബൈ ആനുകൂല്യങ്ങളും ലഭിക്കും.

ഗാലക്സി സെഡ് ഫോൾഡ്6, ഗാലക്സി സെഡ് ഫ്ളിപ്പ്6 എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഗാലക്സി സെഡ് അഷ്വറൻസ് ലഭിക്കും. അതിൽ ഇൻഡസ്ട്രിയിലെ ആദ്യത്തെ രണ്ട് സ്‌ക്രീൻ/പാർട്ട്സ് റീപ്ലൈസ്മെന്റുകൾ 2999 രൂപയ്ക്ക് ലഭിക്കും.

ഗാലക്‌സി വാച്ച് അൾട്രായുടെ വില 59999 രൂപയും ഗ്യാലക്‌സി വാച്ച്7 40 എംഎം വേരിയന്റിന് 29999 രൂപയുമാണ്. ഉപഭോക്താക്കൾക്ക് 24 മാസം വരെ നോ കോസ്റ്റ് ഇ.എം.ഐ ലഭിക്കും. ഗാലക്സി ബഡ്സ്3യുടെ വില 14999 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *