Your Image Description Your Image Description

 

കോഴിക്കോട് : മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകള്‍ക്കൊപ്പം ചേർത്ത് വച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് സൈബർ ക്രൈം പൊലീസ് കേസെടുത്തു.

യുവതിയുടെ ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്.പ്രാഥമിക പരിശോധനയില്‍ ചിത്രങ്ങള്‍ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ സൈബർ പൊലീസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ ഇതുസംബന്ധിച്ച് കേസെടുക്കുകയായിരുന്നു.

ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആള്‍ക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *