Your Image Description Your Image Description

മുംബൈ: നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിലെ മൂന്ന് നില കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനുള്ളില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന.

അതേസമയം രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തകർന്ന കെട്ടിടത്തില്‍ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്.

പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്ന് നവി മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. ഉടൻ പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘത്തിന് വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *