Your Image Description Your Image Description

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ജയിലില്‍ കഴിയുന്ന മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

21 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായിരുന്ന ലോര്‍ഡ് പാറ്റന്റെ രാജിയെ തുടർന്നാണ് ഈ പദവിയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരിയായ ഇമ്രാന്‍ ഖാന്‍ നിലവിൽ നിരവധി അഴിമതി കേസുകളുമായി ബന്ധപ്പെട്ട് അദിയാല ജയിലില്‍ കഴിയുകയാണ്.

ഇമ്രാന്‍ ഖാന്‍ മത്സരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യമെന്നും അതിനാല്‍ അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ഇമ്രാന്‍ഖാന്റെ മാധ്യമ ഉപദേഷ്ടാവ് സയ്യിദ് സുല്‍ഫി ബുഖാരി ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ഇമ്രാന്‍ ഖാനില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ഞങ്ങള്‍ അത് പരസ്യമായി പ്രഖ്യാപിക്കുമെന്നും അതിനായി ഉള്ള പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *