Your Image Description Your Image Description

 

കൊച്ചി : നൗഷാദ് സാഫ്രോൺ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ‘പൊറാട്ട് നാടകം’ ആഗസ്റ്റ് 9-ന് തീയറ്ററുകളിലെത്തും. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമാണo . രചന – സുനീഷ് വാരനാട് . സൈജു കുറുപ്പാണ് പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സംവിധായകൻ സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്നു നൗഷാദ് സാഫ്രോൺ ചിത്രം ‘ പൂർത്തിയായത് സിദ്ദിഖിൻ്റെ മേൽനോട്ടത്തിലായിരുന്നു. ആഗസ്റ്റ് 9നാണ്സിദ്ദിഖിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചിത്രം തീയറ്ററുകളിലെത്തുക .

സംഗീത സംവിധാനം- രാഹുൽ രാജ്, കോ പ്രൊഡ്യൂസർ- ഗായത്രി വിജയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നാസർ വേങ്ങര, ഛായാഗ്രഹണം- നൗഷാദ് ഷെരീഫ്, ചിത്രസംയോജനം- രാജേഷ് രാജേന്ദ്രൻ, ഗാനരചന- ബി.ഹരിനാരായണൻ, സംഘട്ടനം- മാഫിയ ശശി, പിആർഒ – മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *