Your Image Description Your Image Description

 

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു.

വെറ്ററിനറി സയന്‍സിലെ ബിരുദ്ധധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന.

നിയമന കാലാവധി ആറുമാസം. മാസവേതനം 44020 രൂപ. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ ജൂലൈ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ച ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചാവക്കാട്, അന്തിക്കാട്, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൂലൈ 23ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.

ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി

ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ: 0481-2570410

കുക്കിനെ വേണം

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു.

താമസിച്ചു ജോലി ചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് മുൻഗണന.

താൽപര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ: 0481-2961775

ഗസ്റ്റ് ലക്ചർ നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെൻ്റ് വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ . ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ 0497 2746175

 

Leave a Reply

Your email address will not be published. Required fields are marked *