Your Image Description Your Image Description

ന്യൂഡൽഹി: കോഴിക്കോട് സ്വദേശി അർജുനു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശത്തെ തുടർന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്‌, പി.ബി. വാരലെ എന്നിവരാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയുടെ ഹർജി ലിസ്റ്റ് ചെയ്യുന്നത് . നിലവിൽ ഇപ്പോൾ 68-ാമത്തെ ഹർജിയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

തിരച്ചിൽ ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. അർജുനെ കണ്ടെത്തത്തുന്നതുവരെ നിർത്താതെ തിരച്ചിൽ നടത്താൻ നിർദേശിക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിലെ ആവശ്യം. ഇതിനായി സൈന്യത്തെ വിന്യസിക്കാനടക്കം നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന സമയത്ത് പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു ജൂലായ് 16-ന് രാവിലെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയായി ഉണ്ടായമണ്ണിടിച്ചിലില്‍1 0 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടത് . അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസവും പുരോഗമിക്കുകയാണ് . ജിപിഎസ് സിഗ്നല്‍ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകാതെ വന്നതോടെ തിരച്ചില്‍ ഗംഗാവലി പുഴയിലും നടത്തുന്നുണ്ട്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് തിങ്കളാഴ്ച തിരച്ചില്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *