Your Image Description Your Image Description

മട്ടന്നൂര്‍ : നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു മരിച്ചു. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്.

അതേസമയം അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനി രാത്രി 11.30ഓടെ പഴശ്ശിയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുതിയ പെട്രോള്‍പമ്പിന് സമീപമാണ് അപകടമുണ്ടായത്. നവാസും കുടുംബവും സഞ്ചരിച്ച കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍റ്റ്യൂണറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .

 

 

Leave a Reply

Your email address will not be published. Required fields are marked *