Your Image Description Your Image Description

കോഴിക്കോട് : നിപാ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും. മോണോക്ലോണൽ ആന്റിബോഡിയെന്ന മരുന്നാണ് ഇന്ന് എത്തുക . രോ​ഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്കപട്ടികയിൽ ഹൈറിസ്ക് ഉള്ളവരുടെ പട്ടിക ക്രമീകരിച്ചാണ് മരുന്ന് എത്തുക .

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിലവിൽ നിപ്പ സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണ്.

ആരോഗ്യവകുപ്പ് വേണ്ട മുൻകരുതൽ നടപടികളെടുക്കുന്നുണ്ട്. നിപാ പ്രതിരോധത്തിന്റെ ഭാ​ഗമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കി. അതിനാൽ മെഡിക്കൽ കോളേജിൽ 60 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *