Your Image Description Your Image Description

ന്യൂഡൽഹി: മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാറിലായതിനെത്തുടർന്ന്‌ വിമാനങ്ങൾ ഇന്നും റദ്ദ് ചെയ്‌തു . തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ടു വിമാനങ്ങളും നെടുമ്പാശേരിയിലുള്ള അഞ്ച് വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്.

ഇതേത്തുടർന്ന് ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ്‌ജെറ്റ്‌, എയർഇന്ത്യ, വിസ്‌താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്‌, ചെക്ക്‌ഇൻ, ബോർഡിങ് സേവനങ്ങൾ വിൻഡോസ് തകരാറുമൂലം താറുമാറായത് .

തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത സാങ്കേതികപ്രശ്‌നം കാരണമാണ്‌ പ്രതിസന്ധി എന്നതിനാൽ മറ്റൊരു ദിവസം ടിക്കറ്റ്‌ നൽകുകയോ, ടിക്കറ്റിന്റെ പണം മടക്കി നൽകുകയോ ഉണ്ടാകില്ലെന്ന്‌ ഇൻഡിഗോ പ്രസ്‌താവനയിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *