Your Image Description Your Image Description

കോഴിക്കോട്: ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത് . ആശുപത്രിയിൽ ഒരുമാസമായി ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയാണ് പീഡന പരാതി നൽകിയത് .

പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിപ്പിച്ചിരുന്നത് . പെൺകുട്ടി ചികിത്സക്കായി കഴിഞ്ഞ ബുധനാഴ്ച എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മറ്റൊരു ജീവനക്കാരനാണ് ചികിത്സ നൽകാനെത്തിയത്. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പരാതിയിൽ പറയുന്നത് .

പെൺകുട്ടി കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പീഡനവിവരം ആരോഗ്യപ്രവർത്തകയോട് പറയുന്നത്.തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽനിന്ന് ആവശ്യമായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു . ശേഷം പോലീസ് ആശുപത്രിജീവനക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *