Your Image Description Your Image Description

വയനാട് : എം.ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിൽ . താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30),കൂടത്തായി പൂവോട്ടില്‍വീട്ടില്‍ പി.വി. ജിഷ (33) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് പോലീസ് 0.4 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിട്ടുണ്ട് . ഇവരെ ചൊവ്വാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കല്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പിടികൂടിയത് .എസ്.ഐ. പി.സി. റോയ് പോള്‍, എസ്.സി.പി.ഒ.മാരായ രാമു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഈ മാസം ഇത് നാലാമത്തെയാളെയാണ് എം.ഡി.എം.എ. കേസിൽ അറസ്റ്റിലാക്കുന്നത് . നിലവിൽ നാലുകേസിലായി ആറുപേരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *