Your Image Description Your Image Description

ന്യൂയോർക്ക് : തെരഞ്ഞെടുപ്പ്‌ റാലിക്കിടെ ട്രംപിന് നേരെ വെടിയേറ്റു. അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾട് ട്രംപിന് നേരെയാണ് വെടിയേറ്റത് . വലത് ചെവിക്കാണ് ​വെടിയേറ്റത്.   ട്രംപ് പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് .

യോഗത്തിന്റെ വേദിയിൽ വച്ച് ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ്‌ വെടിയൊച്ചകൾ കേട്ടതെന്നാണ്‌ റിപ്പോർട്ട്‌ പുറത്ത് വരുന്നത് . സംഭവത്തിൽ ട്രംപിനെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി . ട്രംപ് സുരക്ഷിതനാണെന്നും  അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ട്രംപിനെതിരെ ഉണ്ടായ അക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *