Your Image Description Your Image Description

കോഴിക്കോട് : ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം ആവിശ്യപ്പെട്ട് റെയില്‍വെ. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇന്നലെ രാത്രിയാണ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ വേഗത്തിൽ പോയത് .

സംഭവത്തില്‍ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാനും റെയില്‍വെ നിര്‍ദേശിച്ചു. അതേസമയം നിർത്തേണ്ട സ്റ്റേഷന്‍ പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടൻ തന്നെ അടുത്ത സ്റ്റേഷന്‍ ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തി. തുടർന്ന് ഇവിടെ വച്ച് കുറച്ച് യാത്രക്കാര്‍ ഇറങ്ങിയെങ്കിലും ബാക്കിയുള്ള മറ്റ് യാത്രക്കാര്‍ ഇറങ്ങാൻ കൂട്ടാക്കിയില്ല .

അതേസമയം അടുത്ത സ്റ്റേഷനായ വടകരയിലാണ് ബാക്കിയുള്ളവർ ഇറങ്ങിയത്. ശേഷം യാത്രക്കാര്‍ അവിടെ വച്ച് പ്രതിഷേധിച്ചു . പിന്നീട് ഇവർക്ക് വേണ്ടി വാഹന സൗകര്യം റെയില്‍വെ ഒരുക്കി നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *