Your Image Description Your Image Description

പാലക്കാട്: പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ നാലുപേര്‍ കൂടി അറസ്റ്റിലായി .
രാത്രിയില്‍ പട്ടണത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈല്‍ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്

ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിന്‍ (18), ആലംകോട് സ്വദേശി കൃഷ്ണ (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. പുത്തൂര്‍ സ്വദേശി അര്‍ജുന്‍ (20), കല്‍പ്പാത്തി വലിയപാടം സ്വദേശി വിശാല്‍ (18) എന്നിവരെയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത് . തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ
ചോദ്യംചെയ്തതില്‍നിന്നാണ് കൂടുതല്‍പേര്‍ പിടിയിലായത്.

പാലക്കാട് ടൗണിൽ ജൂലായ് എട്ടിന് രാത്രി കൊല്ലങ്കോട് സ്വദേശിയെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം അടിച്ചുവീഴ്ത്തി അവരുടെ കൈവശമുണ്ടായിരുന്ന 7,200 രൂപയും മൊബൈല്‍ഫോണും മോഷിടിക്കുകയായിരുന്നു .തുടർന്ന് പോലീസിൽ പരാതി നൽക്കുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു . ശേഷം പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് എസ്.ഐ.മാരായ കെ.ജെ. പ്രവീണ്‍, സി. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *