Your Image Description Your Image Description

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി ദീപ്തിയുടെ മൊബൈൽ ഫോൺ രോഗി മോഷ്ടിച്ചു. ദീപ്തിയുടെ 20,000 രൂപയുടെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ജോലിക്കിടെ ഫോൺ നഷ്ടമാകാതിരിക്കാൻ സൈഡിൽ മാറ്റി വച്ചിരിക്കുകയായിരുന്നു. ഈ ഫോണാണ് രോഗി മോഷ്ടിച്ചത്. ഫോൺ നഷ്ടമായത് മനസിലാക്കിയ ദീപ്തി, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രോഗി മോഷണം നടത്തിയത് കണ്ടത്. ഈ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ദീപ്തി പൊലീസിൽ പരാതി നൽകി. ദീപ്തിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *