Your Image Description Your Image Description

കൊടുവള്ളി : രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായാണ് പരാതി ലഭിച്ചത് . അക്രമണത്തിൽ ആദ്യവർഷ വിദ്യാർത്ഥികളായ സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ എന്നിവർക്കാണ് പരിക്കേറ്റത്.

സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി തിങ്കളാഴ്ച രാവിലെ ഇൻ്റർവെല്ലിന് വിട്ടപ്പോഴാണ് അക്രമിക്കാൻ എത്തിയത് . വിദ്യാർത്ഥികളെ ഷർട്ട് ബട്ടൺ ഇടാതത്ത് ചോദ്യം ചെയ്താണ് മർദനo ഉണ്ടായത് .

തുടർന്ന് വിദ്യാർത്ഥികളുടെ പുറത്ത് കോമ്പസ്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. അതിൽ ഒരു വിദ്യാർത്ഥിയുടെ വലതു കൈക്കും വിരലിനും പൊട്ടലുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു . സംഭവത്തിൽ വിദ്യാർത്ഥികൾ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *