Your Image Description Your Image Description

ന്യൂഡൽഹി ∙ ചോദ്യചോർച്ച വിവാദത്തെ തുടർന്നു മാറ്റിവച്ച യുജിസി–നെറ്റ് പരീക്ഷ ഉൾപ്പെടെയുള്ളവ ഇനി ഓൺലൈനായി നടത്തും. 18നു പെൻ–പേപ്പർ രീതിയിൽ നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്നു തൊട്ടടുത്ത ദിവസം റദ്ദാക്കിയിരുന്നു. 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐ ആർ–യുജിസി നെറ്റ് പരീക്ഷയും മാറ്റി. ഇതും പെൻ–പേപ്പർ രീതിയിലാണു നിശ്ചയിച്ചിരുന്നത്.

സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണു 12നു നടന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകളിലെ (ഐടിഇപി) പ്രവേശനത്തിനുള്ള നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) മാറ്റിവച്ചത്. അഖിലേന്ത്യാ ആയുഷ് പിജി എൻട്രൻസ് പരീക്ഷ (എഐഎപിജിഇടി) മുൻനിശ്ചയിച്ച പ്രകാരം ജൂലൈ 6നു തന്നെ നടക്കും. മാറ്റിവച്ച പരീക്ഷകൾക്കു വീണ്ടും റജിസ്ട്രേഷന് അവസരമുണ്ടാകില്ലെന്നാണു വിവരം. വിദ്യാർഥികൾക്കു പുതിയ ഹാൾടിക്കറ്റ് ലഭ്യമാക്കും. പരീക്ഷാ നടത്തിപ്പ് പിഴവുറ്റതാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എൻടിഎ വ്യക്തമാക്കി. അതേസമയം, നീറ്റ്–പിജി പരീക്ഷയുടെ പുതുക്കിയ തീയതി നാളെയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും.

പുതിയ തീയതികൾ യുജിസി–നെറ്റ് – ഓഗസ്റ്റ് 21– സെപ്റ്റംബർ 4 എൻസിഇടി – ജൂലൈ 10 സിഎസ്ഐആർ–നെറ്റ് – ജൂലൈ 25–27.

Leave a Reply

Your email address will not be published. Required fields are marked *